സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; പ്രവേശന നടപടികൾ മെയ് 22 മുതൽ

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; പ്രവേശന നടപടികൾ മെയ് 22 മുതൽ

പ്രസിദ്ധീകരിച്ചത്: 17 Apr, 2026
ഷെയർ ചെയ്യുക:

 കേരളത്തിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള നടപടികൾ മെയ് 22 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

 

പ്രവേശനത്തിനായി കുട്ടികൾക്ക് എഴുത്തുപരീക്ഷ നടത്താനോ രക്ഷിതാക്കളിൽ നിന്ന് തലവരിപ്പണം വാങ്ങാനോ പാടില്ലെന്ന് സർക്കാർ കർശന നിർദ്ദേശം നൽകി. എയ്ഡഡ് സ്കൂളുകൾക്ക് പുറമെ അൺ എയ്ഡഡ് സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണ്.സ്കൂളുകളിലെ പി.ടി.എ (PTA) ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.