മൂഴിക്കല്‍ കൊലപാതകം: കിണറ്റില്‍ കണ്ടെത്തിയ ഫോണുകള്‍ വഴിത്തിരിവാകുന്നു; ബന്ധുക്കളുടെ പങ്കിനെക്കുറിച്ച് സംശയം

മൂഴിക്കല്‍ കൊലപാതകം: കിണറ്റില്‍ കണ്ടെത്തിയ ഫോണുകള്‍ വഴിത്തിരിവാകുന്നു; ബന്ധുക്കളുടെ പങ്കിനെക്കുറിച്ച് സംശയം

പ്രസിദ്ധീകരിച്ചത്: 19 Apr, 2026
ഷെയർ ചെയ്യുക:

മൂഴിക്കലില്‍ യുവതി കൊല്ലപ്പെടുകയും യുവാവ് ജീവനൊടുക്കുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് കിണറ്റില്‍ നിന്നും കിട്ടിയ ഫോണുകള്‍. കൊല്ലപ്പെട്ട നസ്രീനയുടെയും ആത്മഹത്യ ചെയ്ത അദിനാന്റെയും മൊബൈല്‍ ഫോണുകള്‍ വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയതോടെ കേസില്‍ ബന്ധുക്കളുടെ പങ്കിനെക്കുറിച്ചും പൊലീസ് സംശയിക്കുന്നു.

നസ്രീനയുടെ രണ്ട് ഫോണുകളും അദിനാന്റെ ഫോണുമാണ് കിണറ്റില്‍ നിന്ന് ലഭിച്ചത്. അദിനാന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ തെളിവുകള്‍ നശിപ്പിക്കാന്‍ ആരോ മനപൂര്‍വം ശ്രമിച്ചതായാണ് പൊലീസിന്റെ നിഗമനം. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഒരു ബന്ധുവിനെയും ബഹളം കേട്ടെത്തിയ മറ്റ് രണ്ട് ബന്ധുക്കളെയുമാണ് പൊലീസ് നിലവില്‍ സംശയിക്കുന്നത്. നസ്രീനയുടെ ഫോണില്‍ നിന്ന് പുലര്‍ച്ചെ രണ്ടോടെ അദിനാന്റെ സുഹൃത്തിന് ഒരു സന്ദേശം പോയിട്ടുണ്ട്.സംശയനിഴലിലുള്ള മൂന്ന് ബന്ധുക്കളും ഇപ്പോള്‍ പൊന്നാനിയിലാണുള്ളത്. ഇവരെ ഉടന്‍ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അദിനാന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ പാക്കിംഗ് ടേപ്പ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാന്‍ ആത്മഹത്യ ചെയ്തു എന്ന പ്രാഥമിക നിഗമനത്തിലാണെങ്കിലും, മൂന്നാമതൊരാളുടെ സാന്നിധ്യം പൊലീസ് തള്ളിക്കളയുന്നില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും സൈബര്‍ സെല്ലിന്റെ പരിശോധനാ ഫലവും പുറത്തുവരുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കും. 'അദിനാന്‍ മരിച്ചു' എന്ന ഉള്ളടക്കമുള്ള സന്ദേശമാണിത്. ആരാണ് നസ്രീനയുടെ ഫോണ്‍ ഉപയോഗിച്ച് ഈ സന്ദേശം അയച്ചതെന്നത് ദുരൂഹമാണ്.