'ഇരകളുടെ കുടുംബങ്ങൾക്കൊപ്പം'; തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
പ്രസിദ്ധീകരിച്ചത്: 22 Apr, 2026
തൃശൂർ മുണ്ടത്തിക്കോട് പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിച്ച രാഷ്ട്രപതി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചു. ദാരുണമായ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. "കേരളത്തിലെ തൃശൂരിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ആളുകൾ മരിച്ച വിവരമറിഞ്ഞതിൽ അതീവ ദുഃഖമുണ്ട്. എന്റെ ചിന്തകളും പ്രാർത്ഥനകളും മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു," എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ രാഷ്ട്രപതി കുറിച്ചു.