ഓപ്പറേഷൻ സിന്ദൂർ ഒരു വർഷം പിന്നിടുമ്പോൾ

ഓപ്പറേഷൻ സിന്ദൂർ ഒരു വർഷം പിന്നിടുമ്പോൾ

പ്രസിദ്ധീകരിച്ചത്: 22 Apr, 2026
ഷെയർ ചെയ്യുക:

ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായ 'ഓപ്പറേഷൻ സിന്ദൂർ' ഒരു വർഷം പിന്നിടുമ്പോൾ രാജ്യത്തിന്റെ സുരക്ഷാ തന്ത്രങ്ങളിലും സാങ്കേതിക ശേഷിയിലും വൻ മാറ്റങ്ങൾ. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഈ ഓപ്പറേഷൻ, ഭീകരതയ്ക്കെതിരെ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിന്റെ അടയാളമായി മാറി. പുതിയ സൈനിക സിദ്ധാന്തങ്ങൾ, സാങ്കേതിക നവീകരണങ്ങൾ, ആത്മനിർഭർ ഭാരതത്തിലൂടെയുള്ള പ്രതിരോധ കരുത്ത് എന്നിവയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യ കൈവരിച്ചത്.ചർച്ചയും ഭീകരതയും ഒരുമിച്ച് പോകില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടാണ് ഈ പുതിയ പ്രതിരോധ നയത്തിന്റെ അടിസ്ഥാനം. ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഉടനടി നിർണ്ണായകമായ തിരിച്ചടി നൽകുമെന്ന ദൃഢനിശ്ചയം കഴിഞ്ഞ ഒരു വർഷത്തിനിടെ സൈനിക സജ്ജീകരണങ്ങളിൽ പ്രകടമാണ്.