ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

പ്രസിദ്ധീകരിച്ചത്: 26 Apr, 2026
ഷെയർ ചെയ്യുക:

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാജ്യസഭാ എംപിയുമായ ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബിലെ ഭഗവന്ത് മൻ സർക്കാർ. ആം ആദ്മി പാർട്ടിയിൽ (എഎപി) വലിയ പിളർപ്പുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ താരം ഉടൻ തന്നെ എഎപി വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഈ നീക്കം. എന്നാൽ പഞ്ചാബ് സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന്, ഹർഭജൻ സിങ്ങിന്റെ വീടിന് പുറത്ത് ഒരു സിആർപിഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.പഞ്ചാബ് സർക്കാർ പെട്ടെന്ന് നടപടി സ്വീകരിച്ച്  മുഴുവൻ പോലീസ് സുരക്ഷയും പിൻവലിച്ചതായി ഹർഭജൻ സിങ്ങിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് (പിഎ) മൻദീപ് സിംഗ് പറഞ്ഞു. ഹർഭജൻ സിങ്ങിന്റെ വീടിന് പുറത്ത് നിലയുറപ്പിച്ചിരുന്ന ഏകദേശം ഒമ്പത് മുതൽ പത്ത് വരെ സുരക്ഷാ ഉദ്യോഗസ്ഥരെ നീക്കം ചെയ്തതായും അദ്ദേഹത്തിന് നൽകിയ സർക്കാർ പൈലറ്റ് കാറും തിരിച്ചെടുത്തതായും വിവരമുണ്ട്.