ടേക്ക് ഓഫിന് മുമ്പ് എഞ്ചിനിൽ പുക! നാല് വിമാനയാത്രക്കാർക്ക് പരിക്ക്, സംഭവം ഡൽഹിയിൽ

ടേക്ക് ഓഫിന് മുമ്പ് എഞ്ചിനിൽ പുക! നാല് വിമാനയാത്രക്കാർക്ക് പരിക്ക്, സംഭവം ഡൽഹിയിൽ

പ്രസിദ്ധീകരിച്ചത്: 26 Apr, 2026
ഷെയർ ചെയ്യുക:

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിൽ പുക ഉയർന്നതോടെ നടത്തിയ അടിയന്തര ഒഴിപ്പിക്കലിനിടെ നാല് യാത്രക്കാർക്ക് പരിക്ക്. സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് പറക്കാനിരുന്ന സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് (SWISS) വിമാനത്തിന്റെ ലാൻഡിംഗ് ഗിയറുകളിലൊന്നിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുക ഉയരുകയായിരുന്നു.

പിന്നാലെ വിമാനത്തിലെ മുഴുവൻ പേരെയും അടിയന്തരമായി ഒഴിപ്പിച്ചു. വിമാനം പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെ വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഭവസ്ഥലത്ത് ഒന്നിലധികം അഗ്നിശമന സേനാംഗങ്ങൾ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു.