സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം; കണ്ണൂരിൽ വൃദ്ധ മരിച്ചു

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം; കണ്ണൂരിൽ വൃദ്ധ മരിച്ചു

പ്രസിദ്ധീകരിച്ചത്: 26 Apr, 2026
ഷെയർ ചെയ്യുക:

കണ്ണൂർ തളിപ്പറമ്പിൽ വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തളിപ്പറമ്പിനടുത്തുള്ള മുതുകുട സ്വദേശിയായ നബീസ (65) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ നബീസയെ കണ്ടെത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രിയിൽ പാമ്പുകടിയേറ്റതായി സ്ഥിരീകരിക്കുകയായിരുന്നു.ആന്റിവെനം നൽകിയ ശേഷം വെന്റിലേറ്ററിൽ തുടർന്നെങ്കിലും ഞായറാഴ്ച രാവിലെ ഇവർ ആശുപത്രിയിൽ വച്ച് മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നബീസയുടെ മരണത്തോടെ, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകൾ ഉൾപ്പെടെ കേരളത്തിൽ സമീപ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പാമ്പുകടിയേറ്റ മരണങ്ങളുടെ എണ്ണം ആറായി.