നിയമസഭാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം; കെകെ ശൈലജയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി പി കെ കുഞ്ഞാലിക്കുട്ടി
പ്രസിദ്ധീകരിച്ചത്: 04 May, 2026
2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിക്ക് പടുകൂറ്റന്‍ വിജയം. 85327 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി 131632 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി മുജീബ് 46305 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അശ്വതി ഗുപ്ത കുമാര്‍ 9127 വോട്ടുകളും നേടി.മലപ്പുറം നഗരസഭയും ഏറനാട് താലൂക്കിലെ മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുൽപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളും പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ ഗ്രാമപ്പഞ്ചായത്തും ഉൾപ്പെട്ടതാണ് മലപ്പുറം നിയമസഭാമണ്ഡലം.