കശ്മീരിലെ ആറു നദികളും ഒരുനാൾ ഞങ്ങളുടേതാകും'; ഇന്ത്യക്കെതിരെ പ്രകോപനവുമായി പാക് ജനറൽ
പ്രസിദ്ധീകരിച്ചത്: 08 May, 2026
സിന്ധു ജല ഉടമ്പടി സംബന്ധിച്ച് വിവാദ പരാമർശവുമായി പാക്കിസ്ഥാൻ ആർമിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് (ISPR) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി. നിലവിലെ കരാർ പ്രകാരം ആറിൽ മൂന്ന് നദികൾ പാക്കിസ്ഥാന് ലഭിച്ചിരിക്കുന്നത് അവ തർക്കപ്രദേശമായ കശ്മീരിലൂടെ ഒഴുകുന്നത് കൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.കശ്മീർ ഒടുവിൽ പാക്കിസ്ഥാന്റെ ഭാഗമാകുമെന്നും തർക്കം പരിഹരിച്ച് കഴിഞ്ഞാൽ, ആറ് നദികളുടെയും നിയന്ത്രണം പാക്കിസ്ഥാനായിരിക്കുമെന്നും ചൗധരി പറഞ്ഞു. ഭാവിയിൽ ഇന്ത്യയ്ക്ക് വെള്ളം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം പാക്കിസ്ഥാന് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.