2028-ലെ 'ഡ്രീം ടീം' സഖ്യം; അഭ്യൂഹങ്ങൾ തള്ളി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
പ്രസിദ്ധീകരിച്ചത്: 16 May, 2026
2028 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി ചേർന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.
മാർക്കോ റൂബിയോ മികച്ച സുഹൃത്താണെന്നും എന്നാൽ ഇപ്പോൾ നിലവിലെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വാൻസ് വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് വാൻസ് നിലപാട് വ്യക്തമാക്കിയത്.നേരത്തെ, ഡൊണാൾഡ് ട്രംപ് വാൻസിനെയും റൂബിയോയെയും ഒരു 'ഡ്രീം ടീം' എന്ന് വിശേഷിപ്പിക്കുകയും 2028-ലെ മികച്ച സഖ്യമായി ഇവരെ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ, നിലവിൽ ലഭിച്ച സ്ഥാനത്ത് ഒന്നര വർഷം പോലും പൂർത്തിയാക്കാതെ അടുത്ത പദവിക്കായി ചരടുവലിക്കുന്നത് ശരിയല്ലെന്ന് വാൻസ് പറഞ്ഞു. ട്രംപ് ചൈന സന്ദർശനത്തിലായതിനാൽ വൈറ്റ് ഹൗസിന്റെ താൽക്കാലിക ചുമതല വഹിക്കുന്നതിനിടെയാണ് വാൻസിന്റെ ഈ പ്രതികരണം.