നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്നദ്ധത അറിയിച്ചു

നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്നദ്ധത അറിയിച്ചു

പ്രസിദ്ധീകരിച്ചത്: 17 May, 2026
ഷെയർ ചെയ്യുക:

നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി സൂചന. നേരത്തെ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം തിരുവഞ്ചൂർ നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മന്ത്രിസ്ഥാനം നൽകുന്നത് പ്രായോഗികമല്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് സ്പീക്കർ പദവി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.

“പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും വിശ്വസ്തതയോടെ നിർവഹിക്കുകയാണ് എന്റെ കടമ. പാർട്ടി എന്ത് തീരുമാനമെടുത്താലും അതിനൊപ്പമുണ്ടാകും,” എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.

 

അതേസമയം, വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും അന്തിമ പട്ടിക ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗവർണർക്ക് കൈമാറും. ഇന്നലെ ഇന്ദിരാഭവനിൽ നടന്ന നിർണായക ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിസഭാ രൂപീകരണത്തിൽ കൂടുതൽ വ്യക്തത വന്നത്.