എസ്എസ്എൽസി ഫലത്തിന് പിന്നാലെ വിദ്യാർത്ഥി ആത്മഹത്യ; ദാരുണ സംഭവം മലപ്പുറത്ത്
പ്രസിദ്ധീകരിച്ചത്: 17 May, 2026
എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ 15കാരൻ ആത്മഹത്യ ചെയ്തു. പുൽപ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദിന്റെ മകൻ മുഹമ്മദ് ഷംസാനാണ് മരിച്ചത്. പൂക്കൊളത്തൂർ സി എച്ച് എം എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഷംസാൻ.
കുളിമുറിയിലേക്ക് പോയ ഷംസാനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാതിരുന്നതിനാൽ അമ്മ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് വെന്റിലേറ്ററിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം നടന്നത്. ഷംസാന് പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്തതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.