യുഎസിന്റെ മധ്യമേഖലകളില്‍ അതിശക്തമായ ചുഴലിക്കാറ്റ് ഭീഷണി

യുഎസിന്റെ മധ്യമേഖലകളില്‍ അതിശക്തമായ ചുഴലിക്കാറ്റ് ഭീഷണി

പ്രസിദ്ധീകരിച്ചത്: 18 May, 2026
ഷെയർ ചെയ്യുക:

യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ മധ്യമേഖലകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ കൊടുങ്കാറ്റും വിനാശകരമായ ചുഴലിക്കാറ്റുകളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് മാസത്തിന്റെ തുടക്കം ശാന്തമായിരുന്നെങ്കിലും, നിലവിലെ അന്തരീക്ഷ വ്യതിയാനങ്ങള്‍ പ്ലെയിന്‍സ്, മിഡ്വെസ്റ്റ് മേഖലകളില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ചൊവ്വാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് കരുതുന്ന ഈ പ്രതിഭാസം, വസന്തകാലത്ത് ഈ പ്രദേശങ്ങളില്‍ ഉണ്ടാകാറുള്ളതില്‍ വെച്ച് ഏറ്റവും അപകടകരമായ കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഇഎഫ്3 (EF3) അല്ലെങ്കില്‍ അതിലും ഉയര്‍ന്ന തീവ്രതയുള്ള ചുഴലിക്കാറ്റുകള്‍ക്ക് സാധ്യത ഉണ്ടെന്നാണ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. വന്‍ നാശനഷ്ടം വിതയ്ക്കാന്‍ ശേഷിയുള്ള വലിയ ആലിപ്പഴ വീഴ്ചയ്ക്കുെം സാധ്യത ഉണ്ട്. മണിക്കൂറില്‍ 80 മൈലിലധികം വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്.