സുപ്രധാന തീരുമാനങ്ങൾ കാത്ത് കേരളം!  വി.ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പുരോഗമിക്കുന്നു

സുപ്രധാന തീരുമാനങ്ങൾ കാത്ത് കേരളം! വി.ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പുരോഗമിക്കുന്നു

പ്രസിദ്ധീകരിച്ചത്: 18 May, 2026
ഷെയർ ചെയ്യുക:

വി.ഡി സതീശന്‍ മന്ത്രിസഭയുടെ ആദ്യയോഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ആദ്യ മന്ത്രിസഭാ യോഗത്തിലെ സുപ്രധാന തീരുമാനങ്ങൾ കാത്തിരിക്കുകയാണ് കേരളം.

 

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമുണ്ടാകും. വനിതകള്‍ക്ക് കെ എസ് എസ് ആർ ടിസിയില്‍ സൗജന്യ യാത്ര അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടി പ്രഖ്യാപനം ഉണ്ടാകും. ഹോണറേറിയം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആശമാര്‍.ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർധിപ്പിക്കും, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്',  യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയ വാഗ്ദാനങ്ങളാണഇ് ഇന്ദിരാ ഗ്യാരണ്ടിയിലുണ്ടായിരുന്നത്.