കണ്ണടച്ച് എതിർക്കുകയല്ല'; വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ ആശങ്ക അറിയിച്ച് മുഹമ്മദ് റിയാസ്
പ്രസിദ്ധീകരിച്ചത്: 19 May, 2026
പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതിൽ കടുത്ത ആശങ്കയും വിയോജിപ്പും രേഖപ്പെടുത്തി മുൻ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ മുഹമ്മദ് റിയാസ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിമാർക്കും അഭിനന്ദനങ്ങൾ നേർന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തിയത്.