കുവൈറ്റിന് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം

കുവൈറ്റിന് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം

പ്രസിദ്ധീകരിച്ചത്: 03 Jun, 2026
ഷെയർ ചെയ്യുക:

തിങ്കളാഴ്ച പുലർച്ചെ കുവൈറ്റിൽ ഇറാന്റെ വൻ ആക്രമണം. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് കുവൈറ്റിലുടനീളം യുദ്ധകാല അപായ സൈറണുകൾ മുഴങ്ങി. ഇതോടെ പരിഭ്രാന്തരായ താമസക്കാർ സുരക്ഷിത സ്ഥാനങ്ങൾ തേടി ഓടി.

രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങിയതായി കുവൈറ്റ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. മിസൈലുകളും ഡ്രോണുകളും തടയാൻ കുവൈറ്റ് സൈന്യം വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, ഇറാന് നേരെ സൈനിക ആക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണ നടപടികൾക്ക് മറുപടിയായാണ് അമേരിക്ക സ്വയംരക്ഷാർത്ഥം പ്രത്യാക്രമണം നടത്തിയതെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. അന്താരാഷ്ട്ര സമുദ്രപരിധിയിലൂടെ പറക്കുകയായിരുന്ന അമേരിക്കയുടെ എം.ക്യു-1 (MQ-1) ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്നാണ് ഈ തിരിച്ചടി ഉണ്ടായത്.