ലയൺസ് ജംഗിൾ പാർക്കിൽ വെള്ളച്ചാലിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ച സംഭവം

ലയൺസ് ജംഗിൾ പാർക്കിൽ വെള്ളച്ചാലിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ച സംഭവം

പ്രസിദ്ധീകരിച്ചത്: 05 Jun, 2026
ഷെയർ ചെയ്യുക:

കിഴക്കമ്പലത്തെ പഴങ്ങനാടുള്ള ലയൺസ് ജംഗിൾ പാർക്കിൽ വെള്ളച്ചാലിൽ വീണ് അഞ്ചുവയസ്സുകാരൻ മുഹമ്മദ് ആദം മരിച്ച സംഭവത്തിൽ പാർക്ക് ഉടമകൾക്കും അധ്യാപകർക്കുമെതിരെ നടപടി ശക്തമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പാർക്കിന്റെ ഉടമകളെയും കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ആറ് അധ്യാപകരെയും പ്രതിചേർക്കാനാണ് തീരുമാനം.

പാർക്ക് അനധികൃതമായി നിർമിച്ചതാണെന്ന കണ്ടെത്തലും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പാർക്ക് ഉടമകൾക്കെതിരെ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യാനാണ് നീക്കം.

 

പാലാരിവട്ടത്തെ ഒരു പ്രീ-സ്കൂളിലെ വിദ്യാർഥിയായിരുന്ന ആദം, സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പം വിനോദയാത്രയുടെ ഭാഗമായാണ് പാർക്കിലെത്തിയത്. ഉച്ചഭക്ഷണ സമയത്ത് അധ്യാപകരുടെ ശ്രദ്ധയിൽ നിന്ന് മാറിയ കുട്ടി ബോട്ട് സവാരിക്കായി നിർമിച്ചെങ്കിലും പണി പൂർത്തിയാകാത്ത വെള്ളച്ചാലിൽ വീഴുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.