വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പ്രസിദ്ധീകരിച്ചത്: 05 Jun, 2026
ഷെയർ ചെയ്യുക:

 വിയ്യൂർ സെൻട്രൽ ജയിലിലെ റിമാൻഡ് തടവുകാരനായ രേഷ് ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ട കമ്മീഷൻ ജയിൽ വകുപ്പ് മേധാവിയോടും സിറ്റി പൊലീസ് കമ്മീഷണറോടും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.

ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ ഇടപെടൽ. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നാണ് ആവശ്യം.

 

കഴിഞ്ഞ മാസം 26ന് വിയ്യൂർ സബ് ജയിലിൽ കുഴഞ്ഞുവീണ രേഷ് ബാബു ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൃശൂർ ടൗണിൽ നടന്ന പിടിച്ചുപറി കേസിൽ പ്രതിയായതിനെ തുടർന്നാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്തിരുന്നത്.