കാഞ്ഞങ്ങാട് സ്കൂളിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു
പ്രസിദ്ധീകരിച്ചത്: 05 Jun, 2026
കാഞ്ഞങ്ങാട് സ്കൂളിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണു. യുബിഎംസി സ്‌കൂളിൻ്റെ ചുറ്റുമതിലാണ് ഇടിഞ്ഞ് വീണത്.
ഉച്ചസമയത്തെ ബ്രേക്ക് കഴിഞ്ഞു വിദ്യാർഥികൾ ക്ലാസിൽ കയറിയ സമയത്താണ് മതിൽ ഇടിഞ്ഞത്.അതിനാൽ വലിയ ദുരന്തം ഒഴിവായിസ്കൂൾ കോമ്പൗണ്ടിൽ മഴയെ തുടർന്ന് കൂടുതൽ വെള്ളം നിലനിന്നതിൻ്റെ ഭാഗമായി നനവിറങ്ങി കോൺക്രീറ്റ് ഭിത്തി തകർന്നതായാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് മതിൽ നിർമാണത്തിൽ അപാകതയുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്..