വീട്ടുകാരും അയൽവാസികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 77 പേർ

വീട്ടുകാരും അയൽവാസികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 77 പേർ

പ്രസിദ്ധീകരിച്ചത്: 11 Jun, 2026
ഷെയർ ചെയ്യുക:

 ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ സമ്പർക്ക പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്.വീട്ടുകാരും അയൽവാസികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 77 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.ഇതിൽ 58 പേർ ആരോഗ്യ പ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളും അഞ്ചുപേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്.നിലവിൽ ഇവരിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 

സമ്പർക്ക പട്ടികയിലെ രണ്ടുപേർ ഏറ്റവും ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 13 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 62 പേർ അപകടസാധ്യത കുറഞ്ഞവിഭാഗത്തിലും ആണുള്ളത്.ഇതിൽ ആദ്യരണ്ടു വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്.

 

സംസ്ഥാനതലത്തിലുള്ള നിർദ്ദേശം വന്നാൽ ഈ ഭാഗം ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കാൻ  തീരുമാനമുണ്ട്.അടിയന്തര നടപടികൾ സ്വീകരിക്കാൻ ആർആർടി സംഘങ്ങളെ സജ്ജമാക്കുകയും ചെയ്തു.സംസ്ഥാനതലത്തിലുള്ള നിർദ്ദേശം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.