വനംമന്ത്രിയുടെ ഓഫീസിലെ നിയമനം വിവാദത്തിൽ; സിജുമോൻ ഫ്രാൻസിസിനെതിരെ പ്രകൃതി സംരക്ഷണ സംഘടനയുടെ പ്രതിഷേധം

വനംമന്ത്രിയുടെ ഓഫീസിലെ നിയമനം വിവാദത്തിൽ; സിജുമോൻ ഫ്രാൻസിസിനെതിരെ പ്രകൃതി സംരക്ഷണ സംഘടനയുടെ പ്രതിഷേധം

പ്രസിദ്ധീകരിച്ചത്: 11 Jun, 2026
ഷെയർ ചെയ്യുക:

വനംമന്ത്രി ഷിബു ബേബി ജോണിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സിജുമോൻ ഫ്രാൻസിസിനെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി പ്രകൃതി സംരക്ഷണ രംഗത്തെ സംഘടന. കോ എക്സിസ്റ്റൻസ് കളക്ടീവ് എന്ന സംഘടനയാണ് നിയമനത്തിനെതിരെ രംഗത്തെത്തിയത്.

സിജുമോൻ ഫ്രാൻസിസ് വർഷങ്ങളായി വനം വകുപ്പിന്റെ നിലപാടുകൾക്കും പദ്ധതികൾക്കുമെതിരെ പ്രവർത്തിച്ചുവരുന്ന വ്യക്തിയാണെന്ന് സംഘടന ആരോപിക്കുന്നു. വനം കയ്യേറ്റക്കാരുടെയും വന മാഫിയയുടെയും താൽപര്യങ്ങൾക്കൊപ്പമാണ് അദ്ദേഹം പലപ്പോഴും നിലകൊണ്ടതെന്നും, വിവിധ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ടെന്നും കോ എക്സിസ്റ്റൻസ് കളക്ടീവ് കോർഡിനേറ്റർ എൻ. ബാദുഷ ആരോപിച്ചു.

 

വനം വകുപ്പിന്റെ നിരവധി പദ്ധതികൾക്കെതിരെ പൊതുവേദികളിലും നിയമപരമായും സിജുമോൻ ഫ്രാൻസിസ് ഇടപെട്ടിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. കൊച്ചി–ധനുഷ്കോടി ദേശീയപാത വികസനത്തിന്റെ ഭാഗമായി വാളാർ–നേര്യമംഗലം മേഖലയിലെ വനഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ച കേസും ഇതിന് ഉദാഹരണമായി സംഘടന ഉന്നയിക്കുന്നു.