'രാഹുൽ ഗാന്ധിയുടെ സമീപനം ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തില്ല'
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സമീപനം 'ഇന്ത്യ' സഖ്യത്തെ ശക്തിപ്പെടുന്നതല്ലെന്നും പലപ്പോഴും ഇത് ബിജെപിയെ സഹായിക്കുന്നതിലാണ് അവസാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ വിരോധം കാരണം പിണറായി വിജയനെ ആലിംഗനം ചെയ്യില്ലെന്ന രാഹുൽ ഗാന്ധിയുടെ 'ഇന്ത്യ' സഖ്യ യോഗത്തിലെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആരാണ് ആരെയാണ് കെട്ടിപ്പിടിക്കുന്നത് എന്നതിനെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് പിണറായി വ്യക്തമാക്കി. രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം നമ്മളെല്ലാവരും കണ്ടതാണ്. മോദിയെ കെട്ടിപ്പിടിച്ച പ്രവൃത്തിയോടല്ല തന്റെ വിയോജിപ്പെന്നും മറിച്ച്, അദ്ദേഹത്തിന്റെ പരാമർശങ്ങൾ വ്യക്തമാക്കുന്നത് ഒരു പ്രത്യേക രാഷ്ട്രീയ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സമീപനത്തെയും അദ്ദേഹം 'ഇന്ത്യ' സഖ്യത്തെ എങ്ങനെയാണ് വീക്ഷിക്കുന്നത് എന്നതിനെയുമാണ് ഈ പ്രസ്താവന പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.