മുല്ലപ്പെരിയാറിൽ കേന്ദ്രത്തിൻ്റെ ഇടപെടൽ; വിദഗ്ധ സമിതിയിൽ നിന്ന് കേരളാ പ്രതിനിധിയെ നീക്കി

മുല്ലപ്പെരിയാറിൽ കേന്ദ്രത്തിൻ്റെ ഇടപെടൽ; വിദഗ്ധ സമിതിയിൽ നിന്ന് കേരളാ പ്രതിനിധിയെ നീക്കി

പ്രസിദ്ധീകരിച്ചത്: 21 Jun, 2026
ഷെയർ ചെയ്യുക:

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനക്കായി നിയോഗിച്ച സ്വതന്ത്ര വിദഗ്ധസമിതിയിൽ നിന്ന് കേരളത്തിൻ്റെ പ്രതിനിധിയെ കേന്ദ്രം നീക്കി. ഇക്കൊല്ലം ജനുവരിയിൽ രൂപവത്കരിച്ച വിദഗ്‌ധ സമിതിയിലേക്ക് കേരളം നിർദേശിച്ച വിദഗ്‌ധനെ ഏകപക്ഷീയമായാണ് കേന്ദ്രസർക്കാർ നീക്കിയത്.

അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനക്കായി സുപ്രീംകോടതിയുടെ സമിതിയിൽ നിന്നാണ്‌ കേരളാ പ്രതിനിധി കേന്ദ്ര ജലകമ്മീഷൻ റിട്ട. ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനെ കേന്ദ്ര അണക്കെട്ട് സുരക്ഷാ അതോറിറ്റി നീക്കിയത്. ഇദ്ദേഹത്തിനുപകരം ഐഐടി റൂർക്കിയിലെ ഇൻ്റർ നാഷണൽ സെൻ്റർ ഓഫ്‌ എക്സലൻസ്‌ ഫോർ ഡാംസ്‌ മേധാവി പ്രൊഫ. എം.എൽ. ശർമയെ ഉൾപ്പെടുത്തി ഈമാസം 16ന് പുതിയ ഉത്തരവിറക്കി.

 

എന്നാൽ ശിവരാജനെ മാറ്റിയത് കേരളം അറിഞ്ഞിട്ടില്ലെന്നായിരുന്നു. എന്നാൽ വിദഗ്‌ധ സമിതിയിലെ ചെയർമാനെയും മറ്റംഗങ്ങളെയും മാറ്റിയിട്ടില്ല. നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക്‌ പവർ കോർപ്പറേഷൻ മുൻ സി.എം.ഡി. ബൽരാജ്‌ ജോഷിയാണ്‌ ചെയർമാൻ.