സിഡിസി ഡയറക്ടർ സൂസൻ മൊണാറെസിനെ പുറത്താക്കി വൈറ്റ് ഹൗസ്
പ്രസിദ്ധീകരിച്ചത്: 28 Aug, 2025
വാഷിംഗ്‌ടൺ: സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ സൂസൻ മൊണാറെസിനെ പുറത്താക്കിയതായി വൈറ്റ് ഹൗസ്.
അമേരിക്കയെ വീണ്ടും ആരോഗ്യകരമാക്കുക എന്ന പ്രസിഡന്റിന്റെ അജണ്ടയുമായി സൂസൻ മൊണാറെസ് ഒത്തുപോകുന്നില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി എൻബിസി ന്യൂസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
സൂസൻ മൊണാറെസ് രാജിവയ്ക്കാൻ വിസമ്മതിച്ചതിനാൽ വൈറ്റ് ഹൗസ് പിരിച്ചുവിടുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.