മതിൽ തർക്കത്തിൽ വീട്ടുടമസ്ഥന്‍റെ കൈ തല്ലിയൊടിച്ചു; വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റ് ശശിക്കെതിരെ പുതിയ പരാതി

മതിൽ തർക്കത്തിൽ വീട്ടുടമസ്ഥന്‍റെ കൈ തല്ലിയൊടിച്ചു; വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റ് ശശിക്കെതിരെ പുതിയ പരാതി

പ്രസിദ്ധീകരിച്ചത്: 08 Jul, 2026
ഷെയർ ചെയ്യുക:

വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റ് ശശിക്കെതിരെ പുതിയ പരാതി. വീടിന്‍റെ മതിൽ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടുമസ്ഥന്‍റെ കൈ തല്ലിയൊടിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

 

പുതിയ വീട് നിർമാണത്തിന്റെ ഭാഗമായി മതിൽ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുറം പോക്ക് ഭൂമിയിലെ മതിൽ പൊളിക്കണമെന്നായിരുന്നു ശശിയുടെ ആവശ്യം. സ്വന്തം സ്ഥലത്താണ് മതിലെന്ന് പ്രശാന്ത് പറഞ്ഞു. ഇതിനിടെ തന്നെയും തൊഴിലാളികളെയും ശശി മർദ്ദിച്ചെന്നാണ് പ്രശാന്തിന്‍റെ പരാതി.മർദനത്തിൽ പ്രശാന്തിന്‍റെ കൈക്ക് പൊട്ടലുണ്ട്.അതേസമയം, പ്രശാന്ത് തന്നെയും മർദ്ദിച്ചെന്ന് ശശി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥന്‍റെ പരാതിയിൽ ആര്യനാട് പൊലീസ് കേസെടുത്തു.