സമയം വൈകി ഓടുന്നുവെന്ന് ആരോപിച്ച് പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ

സമയം വൈകി ഓടുന്നുവെന്ന് ആരോപിച്ച് പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ

പ്രസിദ്ധീകരിച്ചത്: 17 Jul, 2026
ഷെയർ ചെയ്യുക:

പത്തനംതിട്ടയില്‍ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ.കോട്ടയം - റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന ധന്യ ബസിലെ ജീവനക്കാരാണ് ബസ് തടഞ്ഞത്.

സമയം വൈകി ഓടുന്നുവെന്ന് ആരോപിച്ചാണ് ബസ് തടഞ്ഞത്. ചുങ്കപ്പാറയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് പോകുന്ന ബസാണ് സ്വകാര്യ ബസ് ജീവനക്കാർ തടഞ്ഞത്.

അതേസമയം, ബസ് തടഞ്ഞ് നിർത്തി കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്നും പരാതി ഉയരുന്നുണ്ട്.