മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; പൊലീസ് കേസെടുത്തു
പ്രസിദ്ധീകരിച്ചത്: 17 Jul, 2026
മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത് പൊലീസ്.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് വി എസ് അനിക്കുട്ടൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
പുത്തൻവേലിക്കര സ്വദേശി രാജുവിനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.