ബൈക്കിൽ മൂന്ന് പേർ സഞ്ചരിക്കുന്ന ചിത്രം പകർത്തിയ പൊലീസുകാരനെ ആക്രമിച്ചു; നെടുമ്പാശ്ശേരിയിൽ യുവാക്കൾക്കെതിരെ കേസ്
പ്രസിദ്ധീകരിച്ചത്: 18 Jul, 2026
നെടുമ്പാശ്ശേരിയിൽ ബൈക്കിൽ മൂന്ന് പേർ സഞ്ചരിക്കുന്ന ചിത്രം പകർത്തിയ പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം.
കപ്രശ്ശേരി സ്വദേശികളായ ശ്യാം, റെനീഷ്, അഖിൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ബൈക്കിൽ മൂന്ന് പേർ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ചിത്രം പകർത്തുകയായിരുന്നു.ഇത് ചോദ്യം ചെയ്ത യുവാക്കൾ പൊലീസുകാരനെ മർദിക്കുകയും നെഞ്ചിൽ ചവിട്ടി ആക്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.