നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി പിഎസ്‌സി

നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി പിഎസ്‌സി

പ്രസിദ്ധീകരിച്ചത്: 18 Jul, 2026
ഷെയർ ചെയ്യുക:

വിവാദമായ നിയമനത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി പിഎസ്‌സി.ഇന്നലെ വൈകിട്ടാണ് രേഖകൾ കൈമാറിയത്. 

 

ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ തുടങ്ങിയ രേഖകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, നിയമന തട്ടിപ്പിലെ മുഴുവൻ രേഖകളും നൽകണമെന്ന വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് പിഎസ്‌സി തള്ളിയിരുന്നു.കൂടാതെ, വിവരകാശ കമ്മീഷൻ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്നും പിഎസ്‌സി വ്യക്തമാക്കിയിരുന്നു.