ശബരിമല വ്യാജ നെയ്യ് വിവാദം: ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണവിധേയമാകും

ശബരിമല വ്യാജ നെയ്യ് വിവാദം: ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണവിധേയമാകും

പ്രസിദ്ധീകരിച്ചത്: 29 Jul, 2026
ഷെയർ ചെയ്യുക:

ശബരിമലയിൽ മിൽമയുടെ പേരിൽ നിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്ത സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുമെന്ന് സർക്കാർ. മിൽമ ജീവനക്കാർക്ക് ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ആവശ്യമായ പരിശോധനകളില്ലാതെ നെയ്യ് കടത്തിവിട്ടെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നൽകുമെന്ന് ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്ക് ഉൾപ്പെടെ എല്ലാ ആരോപണങ്ങളും പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും വ്യക്തമാക്കി.

 

ശബരിമലയിലേക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ക്ഷീരവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചതായും, ഇതുമൂലം മിൽമയ്ക്ക് 85 ലക്ഷം രൂപയ്ക്കുമേൽ സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.