നിതിൻ രാജിന്‍റെ ആത്മഹത്യ; ഡോ. റാമിനെ ഇന്ന്‌ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

നിതിൻ രാജിന്‍റെ ആത്മഹത്യ; ഡോ. റാമിനെ ഇന്ന്‌ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

പ്രസിദ്ധീകരിച്ചത്: 29 Jul, 2026
ഷെയർ ചെയ്യുക:

അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ഡോക്ടർ റാമിനെ ഇന്ന്‌ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.നിതിന്‍ രാജ് ജീവനൊടുക്കിയ സ്ഥലത്തും ക്ലാസ് മുറിയിലും റാമിനെ കൊണ്ടുപോകും. 

ആഗസ്റ്റ് ഒന്ന് വരെയാണ് റാമിനെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. എന്നാല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായാൽ അതിന്‌ മുന്നേ തിരിച്ചു കോടതിയില്‍ ഹാജരാക്കാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.കഴിഞ്ഞ ദിവസം റാമിന്റെ മൊബൈൽ ഫോൺ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു.  പള്ളിക്കുന്നിലെ വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെയാണ് ഫോൺ കസ്റ്റഡിയിലെടുത്തത്. 

 

പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി ജീവൻ ജോർജിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനാണ് മേൽനോട്ടം വഹിക്കുന്നത്.