ഒടുവിൽ കേരളത്തിലെത്തി ആ ‘മലയാളി’ വിമാനം; ഫ്ലൈ 91 കൊച്ചിയിൽ
പ്രസിദ്ധീകരിച്ചത്: 24 Sep, 2025
മലയാളി ഉടമയുടെ വിമാന കമ്പനിയായ ‘ഫ്ലൈ 91 ഇന്റർനാഷണൽ’ വിമാനം ആദ്യമായി കേരളത്തിലെത്തി.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മലയാളിയായ മനോജ് ചാക്കോ തലവനായ ഫ്ലൈ 91 എത്തിയത്. തൃശൂർ സ്വദേശിയാണ് മനോജ് ചാക്കോ.
ഇതാദ്യമായാണ് ഈ വിമാനം കേരളത്തിലെത്തുന്നത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാരെ എത്തിക്കാൻ ചാർട്ടേഡ് സർവീസായിട്ടാണ് വിമാനം കൊച്ചിയിൽ എത്തിയത്.
മൂന്ന് വിമാനങ്ങളാണ് ഈ മലയാളി ഉടമയായ ‘ഫ്ലൈ 91 ഇന്റർനാഷണൽ’ വിമാന കമ്പനിക്കുള്ളത്. ഗോവ, പുണെ, ബംഗളുരു, ലക്ഷദ്വീപ് എന്നിങ്ങനെ എട്ടിടങ്ങളിലേക്ക് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ‘അതിരുകളില്ലാത്ത ആകാശം’ എന്നതാണ് ഫ്ലൈ 91 ന്റെ ടാഗ്‌ലൈൻ.