ശബരിമല നെയ്യ് വാങ്ങൽ ഇടപാട്: മുൻ ദേവസ്വം ബോർഡ് ഭരണസമിതി അന്യായലാഭത്തിനായി പ്രവർത്തിച്ചതെന്ന് എസ്‌ഐടി

ശബരിമല നെയ്യ് വാങ്ങൽ ഇടപാട്: മുൻ ദേവസ്വം ബോർഡ് ഭരണസമിതി അന്യായലാഭത്തിനായി പ്രവർത്തിച്ചതെന്ന് എസ്‌ഐടി

പ്രസിദ്ധീകരിച്ചത്: 07 Aug, 2026
ഷെയർ ചെയ്യുക:

ശബരിമലയിലേക്ക് നെയ്യ് വാങ്ങിയ ഇടപാടിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി അന്യായലാഭം ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തൽ. ഈ തീരുമാനത്തെ തുടർന്ന് ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി എസ്‌ഐടി രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

ദേവസ്വം കമ്മീഷണറുടെ എതിർപ്പ് അവഗണിച്ചാണ് ഉയർന്ന വിലയ്ക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തീരുമാനിച്ചതെന്നും, അതിന് ശാസ്ത്രീയമോ ഭരണപരമോ ആയ അടിസ്ഥാനമൊന്നും ഉണ്ടായിരുന്നില്ലെന്നും എഫ്‌ഐആറിൽ പറയുന്നു.

 

സംഭവത്തിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ, അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരെ യഥാക്രമം ഒന്നാം മുതൽ മൂന്നാം പ്രതികളാക്കി എസ്‌ഐടി കേസെടുത്തിട്ടുണ്ട്.