മോഷണക്കേസിലെ പ്രതിയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസ്
പ്രസിദ്ധീകരിച്ചത്: 15 Aug, 2026
മോഷണക്കേസിലെ പ്രതിയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് എസ്‌ഐമാർ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
കളമശ്ശേരി ഭാഗത്തുനിന്ന് ചെമ്പുകമ്പി മോഷണം പോയ കേസിലെ അന്വേഷണത്തിനിടയിലാണ് സംഭവം. മോഷ്ടിച്ച കമ്പികൾ വിറ്റ ആക്രിക്കട കണ്ടെത്തുകയും അന്വേഷണത്തിനായി പൊലീസ് അവിടെയെത്തുകയും ചെയ്തു. തുടർന്ന് കടയിൽ വെച്ചിരുന്ന ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ പൊലീസുകാർ എടുത്തു കൊണ്ടുപോവുകയായിരുന്നുവെന്നാണ് കേസ്.കേസിൽ പ്രതിയായ ആക്രിക്കട ഉടമ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് വകുപ്പുതല അന്വേഷണവും സസ്പെൻഷനും ഉണ്ടായിരിക്കുന്നത്.