ബിജെപിയുടെ സുപ്രധാന രേഖകൾ ചോർന്നു; മാരാർജി ഭവനിൽ നിന്ന് രണ്ട് ജീവനക്കാരെ പുറത്താക്കി

ബിജെപിയുടെ സുപ്രധാന രേഖകൾ ചോർന്നു; മാരാർജി ഭവനിൽ നിന്ന് രണ്ട് ജീവനക്കാരെ പുറത്താക്കി

പ്രസിദ്ധീകരിച്ചത്: 15 Aug, 2026
ഷെയർ ചെയ്യുക:

പാർട്ടിയുടെ സുപ്രധാന രേഖകളും വിവരങ്ങളും ചോർന്നതോടെ സംസ്ഥാന ബി.ജെ.പി. ആസ്ഥാനമായ മാരാർജി ഭവനിൽ  രണ്ടു ജീവനക്കാരെ ഒഴിവാക്കി. മൂന്നുപേർകൂടി പുറത്താകും.

 

പാർട്ടിക്കെതിരേ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ മുൻപ്രസിഡന്റ് കുമ്മനം രാജശേഖരനും ജേക്കബ് തോമസും അടങ്ങിയ അച്ചടക്കസമിതിയുടെ തെളിവെടുപ്പു നടക്കുമ്പോൾ മുറിയിലെ നിരീക്ഷണക്യാമറ ഓഫ് ചെയ്തിരുന്നു.ഓഫാക്കിയ വിവരം നിമിഷങ്ങൾക്കകം സാമൂഹികമാധ്യമത്തിൽ പ്രചരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓഫീസ് ജീവനക്കാരുടെ പങ്കുകണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട അക്കൗണ്ട്സ് വിവരങ്ങൾ സി.പി.എം. പത്രത്തിൽ എത്തുകയും വാർത്തയാകുകയും ചെയ്തിരുന്നു.