'സ്വാതന്ത്ര്യദിനത്തില്‍ വീട്ടിലിരുന്നവര്‍ പാകിസ്താനിലേക്ക് പോകണം'; വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് സ്‌കൂള്‍ ഉടമ

'സ്വാതന്ത്ര്യദിനത്തില്‍ വീട്ടിലിരുന്നവര്‍ പാകിസ്താനിലേക്ക് പോകണം'; വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് സ്‌കൂള്‍ ഉടമ

പ്രസിദ്ധീകരിച്ചത്: 16 Aug, 2026
ഷെയർ ചെയ്യുക:

തൃശൂരില്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അധിക്ഷേപം. 

 

സ്വാതന്ത്ര്യദിനത്തില്‍ വീട്ടിലിരുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് സ്‌കൂള്‍ ഉടമയായ ഡോ. രാജു ഡേവിസ് ശബ്ദ സന്ദേശം അയക്കുകയായിരുന്നു.മാളയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് സൈനിക സ്‌കൂളിലാണ് സംഭവം നടന്നത്.സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ എത്താതിരുന്ന കുട്ടികള്‍ക്ക് ഇവിടെ ജീവിക്കാന്‍ തന്നെ അര്‍ഹതയില്ലെന്നും ഡേവിസ് പറയുന്നുണ്ട്.മാതാപിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ സന്ദേശം പങ്കുവെച്ചത്.സ്‌കൂളിലെ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാത്തവരെ ക്ലാസില്‍ കയറ്റില്ലെന്നും അവധി ദിനം സ്‌കൂളിലെത്താത്തവര്‍ വിശദീകരണം നല്‍കണമെന്നുമാണ് രാജു ഡേവിസിന്റെ സന്ദേശം.