മയക്കുമരുന്ന് കേസുകൾ വർദ്ധിക്കുന്നു; ശാസ്ത്രീയ പരിശോധന വേഗത്തിലാക്കാൻ തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ്
പ്രസിദ്ധീകരിച്ചത്: 16 Aug, 2026
സംസ്ഥാനത്ത് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറി (CFSL) സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ദേശീയ ഫൊറൻസിക് അടിസ്ഥാനസൗകര്യ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
പുതിയ ക്രിമിനൽ നിയമപ്രകാരം ഏഴ് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ നിർബന്ധമായും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ആവശ്യമാണ്. ടെക്‌നോപാർക്കിൽ സ്ഥലം കണ്ടെത്താനാണ് നീക്കം.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് കേസുകളിൽ പരിശോധനാ റിപ്പോർട്ടുകൾ വൈകുന്നത് കനത്ത വെല്ലുവിളിയാണ്. റിപ്പോർട്ടുകൾ വേഗത്തിലാക്കാൻ സംസ്ഥാനത്തെ ഫൊറൻസിക് ലാബുകളിൽ കൂടുതൽ സയന്റിഫിക് ഓഫീസർമാരെ നിയമിച്ചിരുന്നുവെങ്കിലും പ്രശ്നം പൂർണ്ണമായും പരിഹരിക്കാനായില്ല.