വാര്‍ത്തകള്‍ നേതാക്കള്‍ തന്നെ ചോര്‍ത്തുന്നു; ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം
പ്രസിദ്ധീകരിച്ചത്: 22 Aug, 2026
സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേതാക്കള്‍ തന്നെ ചോര്‍ത്തുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം.
സംസ്ഥാന കമ്മിറ്റി മുതല്‍ മേഖലാ കമ്മിറ്റി വരെ വിഭാഗീയതയുണ്ടെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സമരസംഘടന എന്നതിനപ്പുറം പാലിയേറ്റീവ് കെയര്‍ സംവിധാനമായി സംഘടന മാറിയെന്നും വിമര്‍ശനമുണ്ട്.
സംസ്ഥാന സമ്മേളനത്തിന്റെ പൊതുചര്‍ച്ചയിലാണ് വിമര്‍ശനം ഉയര്‍ന്നത്.എല്‍ഡിഎഫ് സര്‍ക്കാര്‍ റവാഡാ ചന്ദ്രശേഖരനെ ഡിജിപി ആക്കിയപ്പോള്‍ ഡിവൈഎഫ്‌ഐ മൗനം പാലിച്ചുവെന്നായിരുന്നു പ്രധാന വിമര്‍ശനം.
കൂത്തുപറമ്പ് സഖാക്കളെ ഡിവൈഎഫ്‌ഐ നേതൃത്വം മറന്നുവെന്ന് കണ്ണൂര്‍ ഘടകം ചൂണ്ടിക്കാട്ടി.