കാറുകള്‍ക്ക് 10% നിരക്ക് കൂടും; പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടാന്‍ എന്‍എച്ച്എ‌ഐ അനുമതി

കാറുകള്‍ക്ക് 10% നിരക്ക് കൂടും; പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടാന്‍ എന്‍എച്ച്എ‌ഐ അനുമതി

പ്രസിദ്ധീകരിച്ചത്: 30 Aug, 2026
ഷെയർ ചെയ്യുക:

പാലിയേക്കര ടോൾപ്ലാസയിൽ നിരക്ക് വർദ്ധിപ്പിക്കുന്നതിന് കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ (NHAI) അനുമതി. എന്നാൽ, പുതുക്കിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വരണമെങ്കിൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതി കൂടി ആവശ്യമാണ്. ഹൈക്കോടതി നിലപാട് വ്യക്തമാക്കിയ ശേഷമേ പുതിയ നിരക്ക് പിരിച്ചു തുടങ്ങുകയുള്ളൂ.

ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകാതെ ടോൾ നിരക്ക് വർദ്ധിപ്പിക്കാൻ പാടില്ലെന്ന് 2025 ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഇടക്കാലത്ത് ടോൾ പിരിവ് തടയുകയും, പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വർദ്ധന കോടതി തടയുകയുമായിരുന്നു. അതിനാൽ 2024-ലെ നിരക്കിലാണ് പാലിയേക്കരയിൽ ഇപ്പോഴും ടോൾ പിരിവ് നടക്കുന്നത്.

 

പുതിയ നിരക്കിന് കോടതി പച്ചക്കൊടി കാണിക്കുകയാണെങ്കിൽ കാറുകൾക്ക് നിലവിലെ നിരക്കിനേക്കാൾ 10 ശതമാനത്തിലേറെ കൂടുതൽ തുക നൽകേണ്ടി വരും. കാറുകൾക്ക് ഒരു വശത്തേക്ക് നിലവിലുള്ള 90 രൂപയിൽ നിന്ന് 100 രൂപയായും, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 140 രൂപയിൽ നിന്ന് 145 രൂപയായും നിരക്ക് ഉയർന്നേക്കും.