ഇറാനെ പൂട്ടി യുഎസ്;  പ്രതിസന്ധിയിലായി ഇറാൻ സമ്പദ്‌വ്യവസ്ഥ

ഇറാനെ പൂട്ടി യുഎസ്; പ്രതിസന്ധിയിലായി ഇറാൻ സമ്പദ്‌വ്യവസ്ഥ

പ്രസിദ്ധീകരിച്ചത്: 04 Sep, 2026
ഷെയർ ചെയ്യുക:

അമേരിക്ക നടപ്പിലാക്കുന്ന ശക്തമായ സാമ്പത്തിക ഉപരോധങ്ങളും മറ്റു നടപടികളും കാരണം ഇറാൻ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഇറാനെതിരെ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ രാജ്യത്തെ സാമ്പത്തിക രംഗത്തെ പൂർണ്ണമായും തളർത്തിയിരിക്കുകയാണ്.

ഇറാന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ കയറ്റുമതി പൂർണ്ണമായും തടയാൻ ലക്ഷ്യമിട്ടാണ് അമേരിക്കൻ ഭരണകൂടം നീക്കങ്ങൾ ശക്തമാക്കിയത്. രാജ്യാന്തര വിപണിയിൽ എണ്ണ വിൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് നിലവിൽ ഇറാൻ ഭരണകൂടം.

 

അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങൾക്ക് പുറമെ കടൽ വഴിയുള്ള വിതരണ ശൃംഖലകൾ തടസ്സപ്പെടുത്തുന്ന നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇത് മൂലം അയൽരാജ്യങ്ങളിലേക്കും മറ്റ് ഏഷ്യൻ വിപണികളിലേക്കുമുള്ള ഇറാന്റെ ചരക്ക് നീക്കം നിലച്ച മട്ടാണ്.