കൊല്ലത്ത് കുറ്റിക്കാട്ടില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
പ്രസിദ്ധീകരിച്ചത്: 04 Sep, 2026
പരവൂരില്‍ കുറ്റിക്കാട്ടില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സമീപത്ത് വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നെടുങ്ങോലം പമ്പ് ഹൗസിനു സമീപമാണ് ജീർണിച്ച് അസ്ഥികള്‍ മാത്രമായ മൃതദേഹം കാണപ്പെട്ടത്.
സമീപത്തുള്ള മരത്തില്‍ നിന്ന് കയറും കണ്ടെത്തി. തൂങ്ങിമരിച്ചതാണെന്നാണ് കരുതുന്നത്. രണ്ടുമാസം മുൻപ് ഇവിടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.അന്ന് ചാത്തന്നൂർ പൊലീസെത്തി വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. കേസില്‍ പ്രതിയായ യുവാവിന്റെ വാഹനമാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് മാസമായി യുവാവിനെ കാണാതായിരുന്നു.