തൊടുപുഴയിൽ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു
പ്രസിദ്ധീകരിച്ചത്: 08 Sep, 2026
തൊടുപുഴ മുതലക്കോടത്ത് പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ സ്ലാബ് മറിഞ്ഞു വീണു രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്.
മുതലക്കോടം ഗേൾസ് ഹൈ സ്‌കൂളിന് പിന്നിലുള്ള സാഞ്ചോ ഹോമിന്റെ സ്ലാബാണ് പൊളിക്കുന്നതിനിടയിൽ തകർന്ന് വീണത്. Advertisements രണ്ട് തൊഴിലാളികൾ അടിയിൽ പെട്ടു.തൊടുപുഴ അഗ്‌നി രക്ഷ സേന എത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് അപകടമെന്ന് പോലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും അറിയിച്ചു. സൺഷൈഡിന്റെ സ്ലാബാണ് തകർന്ന് വീണത്.