പാളയം പ്രദീപിനായി രമ്യയുടെ അനധികൃത നീക്കം; സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് കത്ത് നൽകി
പാളയം പ്രദീപിനായി രമ്യ ഹരിദാസ് എംഎല്‍എയുടെ അനധികൃത നീക്കം. പ്രദീപിനെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനാണ് രമ്യ അനധികൃത നീക്കം നടത്തിയത്. മുന്‍കാല പ്രാബല്യത്തോടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കി. എന്നാല്‍ രമ്യ ഹരിദാസ് നല്‍കിയ കത്ത് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മടക്കി.
പ്രദീപിനെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്നായിരുന്നു രമ്യ ഹരിദാസ് കത്ത് നല്‍കിയത്. മെയ് 21 മുതല്‍ പ്രാബല്യം വേണമെന്നായിരുന്നു രമ്യ കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍കാല പ്രാബല്യത്തില്‍ നിയമിക്കാന്‍ കഴിയില്ലെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചത്.ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രമ്യ നല്‍കിയ കത്ത് സ്പീക്കര്‍ മടക്കിയത്. പ്രദീപിനായി മുൻപും രമ്യ ഹരിദാസ് ഇടപെട്ടിരുന്നു. അത്തരത്തിലൊരു വിഷയമായിരുന്നു ചിറയിൻകീഴിൽ കയ്യാങ്കളിയിൽ കലാശിച്ചത്.