സിന്‍ഡിക്കേറ്റ് യോഗത്തിനിടെ സിസ തോമസിനെ തടഞ്ഞ കേസ്; 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം

സിന്‍ഡിക്കേറ്റ് യോഗത്തിനിടെ സിസ തോമസിനെ തടഞ്ഞ കേസ്; 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം

പ്രസിദ്ധീകരിച്ചത്: 11 Sep, 2026
ഷെയർ ചെയ്യുക:

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വൈസ് ചാന്‍സലര്‍ സിസ തോമസിനെ തടഞ്ഞ കേസില്‍ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം.

 

യൂണിയന്‍ ചെയര്‍മാന്‍, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുൻകൂർ ജാമ്യം.ഓഗസ്റ്റ് 13-നായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വി സി സിസ തോമസിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

 

സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് പ്രവര്‍ത്തനരഹിതമായ ലൈറ്റുകളുടെ ശവമഞ്ചം അടക്കം കൊണ്ടുവന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. വി സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു.