പവര്‍കട്ട് സമയത്ത് യുവാവ് ലിഫ്റ്റില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

പവര്‍കട്ട് സമയത്ത് യുവാവ് ലിഫ്റ്റില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

പ്രസിദ്ധീകരിച്ചത്: 12 Sep, 2026
ഷെയർ ചെയ്യുക:

പവർകട്ട് സമയത്ത് തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി ഫയർഫോഴ്സ്. പാലക്കാട്‌ വടക്കഞ്ചേരിയിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്.

 

കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷാണ് അപകടത്തിൽപ്പെട്ടത്. വടക്കഞ്ചേരി ടൗണിലെ ജിമ്മിൽ പരിശീലനം കഴിഞ്ഞ് ലിഫ്റ്റിൽ താഴേക്ക് ഇറങ്ങുന്നതിനിടെയാണ് പെട്ടെന്ന് കറന്റ് പോയത്.ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ശബ്ദമുണ്ടാക്കിയതോടെയാണ് പരിസരത്തുണ്ടായിരുന്നവർ വിവരമറിയുന്നത്. ഒരു മണിക്കൂറോളം യുവാവ് ലിഫ്റ്റിൽ അകപ്പെട്ടു കിടന്നു