ഇന്ത്യയിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ട് ഒസാമ ബിൻ ലാദൻ

ഇന്ത്യയിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ട് ഒസാമ ബിൻ ലാദൻ

പ്രസിദ്ധീകരിച്ചത്: 13 Sep, 2026
ഷെയർ ചെയ്യുക:

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിന് നേരെ നടന്ന സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് മുൻപ് തന്നെ ഇന്ത്യയിൽ വൻ ഭീകരാക്രമണങ്ങൾ നടത്താൻ അൽ ഖ്വായ്ദ തലവൻ ഒസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി നിർണ്ണായക വെളിപ്പെടുത്തൽ.

 

യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പുറത്തുവിട്ട രഹസ്യ രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.അമേരിക്കൻ പ്രസിഡന്റുമാർക്ക് നൽകിയിരുന്ന പ്രതിദിന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ വർഗ്ഗീകരണം മാറ്റി പരസ്യപ്പെടുത്തിയതോടെയാണ് ആഗോള ഭീകരശൃംഖലയുടെ പഴയ കണക്കുകൂട്ടലുകൾ വെളിച്ചത്തുവന്നത്.

1998 ഓഗസ്റ്റിൽ തയ്യാറാക്കിയ സിഐഎ മെമ്മോയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബിൻ ലാദൻ ആക്രമണ ലക്ഷ്യങ്ങളായി അടയാളപ്പെടുത്തിയിരുന്നു.

 

അമേരിക്കൻ മണ്ണിൽ അക്രമം നടത്തുന്നതിന് പുറമെ സൗദി അറേബ്യ, ഈജിപ്ത്, പാകിസ്ഥാൻ, ഉഗാണ്ട, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ഭീകരാക്രമണങ്ങൾ അഴിച്ചുവിടാൻ അൽ ഖ്വായ്ദ പദ്ധതിയിട്ടിരുന്നു.

 

കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഹർക്കത്ത് ഉൽ മുജാഹിദീൻ എന്ന ഭീകരസംഘടനയുമായി ചേർന്ന് പാശ്ചാത്യ താല്പര്യങ്ങൾ തകർക്കാനും ബിൻ ലാദൻ ലക്ഷ്യമിട്ടിരുന്നു.