ശബരിമല തീർത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

ശബരിമല തീർത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

പ്രസിദ്ധീകരിച്ചത്: 13 Sep, 2026
ഷെയർ ചെയ്യുക:

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നല്‍കിയ പ്രെപ്പോസലിന് മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു.

 

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശബരിമല മുന്നൊരുക്കങ്ങള്‍ക്കായി അനുവദിക്കുന്ന തുകയില്‍ വലിയ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2025-26ല്‍ 377.80 കോടിയും 2024-25 ല്‍ 326.97 കോടിയുമാണ് ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.