വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ കേസ്
പ്രസിദ്ധീകരിച്ചത്: 13 Sep, 2026
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ കേസ് . സ്ത്രീത്വത്തെ അപമാനിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
ആലപ്പുഴ നഗരസഭ അധ്യക്ഷയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നഗരത്തിലെ അനധികൃത കടകള് പൊളിച്ചുനീക്കിയ നടപടിയില് പ്രതിഷേധിച്ച് വ്യാപാരി-വ്യവസായി സമിതി നഗരസഭയിലേക്ക് മാര്ച്ച് നടത്തിയിരുന്നു. ഇതിനിടെ മോളി ജേക്കബിനെ രാജു അപ്സര 'പൂതന' എന്ന് വിളിക്കുകയായിരുന്നു.
സംഭവത്തില് ജില്ലാ പൊലീസ് മേധാവിക്കാണ് നഗരസഭാ അധ്യക്ഷ പരാതി നല്കി. രാജു അപ്സരയുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്ശമെന്നും പരാതിയില് ചൂണ്ടിക്കാട്ടുന്നു.