അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം

അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം

പ്രസിദ്ധീകരിച്ചത്: 16 Sep, 2026
ഷെയർ ചെയ്യുക:

അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്ന സുപ്രധാന വിധിയുമായി യുഎസ് ഫെഡറൽ കോടതി.

 

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എഫ്-1 വിസ കാലാവധി 4 വർഷമായി പരിമിതപ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് കോടതി സ്റ്റേ ചെയ്തു.ട്രംപ് സർക്കാരിന്റെ ആഭ്യന്തര സുരക്ഷാ വകുപ്പ് കൊണ്ടുവന്ന വിസ നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഇടപെടൽ.

പുതിയ ഉത്തരവ് നടപ്പിലായാൽ വിദ്യാർത്ഥികൾ ഇടയ്ക്കിടെ വിസ പുതുക്കലിനായി അധികൃതരെ സമീപിക്കേണ്ടി വരുമായിരുന്നു.

 

ഇത് വിസ നിരക്കുകളിലും ഭരണപരമായ നടപടികളിലും വിദ്യാർത്ഥികൾക്ക് വലിയ സാമ്പത്തിക ബാധ്യതയും ആശങ്കയും സൃഷ്ടിക്കുമായിരുന്നു.

 

അമേരിക്കയിലെ വിവിധ സർവ്വകലാശാലകളും വിദ്യാർത്ഥി യൂണിയനുകളും സംയുക്തമായാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ കുടിയേറ്റ നയത്തിനെതിരെ കോടതിയെ സമീപിച്ചത്.