അംഗീകാരമില്ലാത്ത പേപ്റ്റൈഡ് ഇൻജക്ഷനുകൾ ഉപയോഗിക്കരുത്: ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയെന്ന് എഫ്.ഡി.എ മുന്നറിയിപ്പ്

അംഗീകാരമില്ലാത്ത പേപ്റ്റൈഡ് ഇൻജക്ഷനുകൾ ഉപയോഗിക്കരുത്: ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയെന്ന് എഫ്.ഡി.എ മുന്നറിയിപ്പ്

പ്രസിദ്ധീകരിച്ചത്: 24 Sep, 2026
ഷെയർ ചെയ്യുക:

തൊലി വെളുപ്പിക്കുന്നതിനും, പ്രായമാകുന്നത് തടയുന്നതിനുമായി ഉപയോഗിക്കുന്ന ചില അംഗീകാരമില്ലാത്ത പേപ്റ്റൈഡ് ഇൻജക്ഷനുകൾക്കെതിരെ മുന്നറിയിപ്പുമായി എഫ്.ഡി.എ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ)

 

ഗ്ലൂട്ടത്തയോൺ, ജി.എച്ച്.ആർ.പി-2 പോലെയുള്ള നിരോധിതവും അംഗീകാരമില്ലാത്തതുമായ സപ്ലിമെന്റുകൾ ശരീരത്തിൽ കുത്തിവെക്കുന്നത് രക്തത്തിലെ അണുബാധ ഉൾപ്പെടെയുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. ഓൺ‌ലൈൻ വഴിയും അല്ലാത്തതുമായ വിപണികളിൽ നിന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ എത്തുന്ന ഇത്തരം കുത്തിവെപ്പുകൾ ജീവന് തന്നെ ഭീഷണിയാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഇത്തരം വ്യാജ ഇൻജക്ഷനുകൾ ഉപയോഗിക്കുന്നത് വഴി കടുത്ത പനി, വിറയൽ, തലകറക്കം, പേശിവേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ വന്ധ്യതയ്ക്കും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നതിനും ഇത് കാരണമാകുന്നു. 

 

കൃത്യമായ ഗുണനിലവാര പരിശോധനകളോ രോഗാണുവിമുക്തമായ അന്തരീക്ഷമോ ഇല്ലാതെ നിർമ്മിക്കുന്ന ഇത്തരം വ്യാജ ഉത്പന്നങ്ങൾ ഇൻസുലിൻ ആവശ്യകത തകരാറിലാക്കാനും പാൻക്രിയാസിനെ ബാധിക്കുന്ന വീക്കത്തിനും ഇടയാക്കും. അതിനാൽ ഇത്തരം തെറാപ്പികൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.